ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
രാമങ്കരി കുട്ടനാട് പ്രദേശത്തെ ഒരു ഗ്രാമമാണ്. ഒരുകാലത്ത് വനനിബിഡമായിരുന്ന ഈ പ്രദേശം കടൽ പിൻമാറിയതോടെയാണ് രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങളാൽ ജീവജാലങ്ങളും പ്രകൃതി സമ്പത്തും മണ്ണിനടിയിലായി മറഞ്ഞുവെന്നും മേൽമണ്ണിനടിയിലെ കരിപുരണ്ട അവശിഷ്ടങ്ങൾ അതിന്റെ തെളിവാണെന്നും വിശ്വസിക്കുന്നു. “കരി” എന്ന പദവുമായി ബന്ധപ്പെട്ടാണ് രാമങ്കരി എന്ന പേര് ഉണ്ടായതെന്നാണ് കരുതുന്നത്. ചരിത്രപ്രസിദ്ധമായ പമ്പാനദിയുടെ കൈവഴികൾ, തോടുകൾ, ജലശൃംഖലകൾ എന്നിവ ഗ്രാമത്തെ സമൃദ്ധമാക്കുന്നു. തിരുവിതാംകൂർ രാജാവായ ബാലരാമവർമ്മ ചില കുടുംബങ്ങൾക്ക് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നുവെന്ന് പറയപ്പെടുന്നു. ഗ്രാമത്തിൽ ഒരുകാലത്ത് ആയോധനകലകളും നാട്ടുകലരികളും വ്യാപകമായിരുന്നു. നിരവധി ക്ഷേത്രങ്ങളും പള്ളികളും രാമങ്കരിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. പ്രധാന ക്രിസ്തീയ ദേവാലയങ്ങളിൽ പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളി, വേഴപ്ര സെന്റ് പോൾസ് പള്ളി,...
കൂടുതൽ വായിക്കുക